ന്യൂഡല്‍ഹി: രാജ്യത്തു ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്കു ആദ്യ സര്‍വീസ് ബുധനാഴ്ച. ഡല്‍ഹിയില്‍നിന്നും കൊങ്കണ്‍ വഴി തിരുവനന്തപുരത്തേയ്ക്കാണ് സര്‍വീസ്. കേരളത്തില്‍ മൂന്ന് സ്റ്റോപ്പുകളുകളാണ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം ജംഗ്ഷന്, കോഴിക്കോട് എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്പെഷല്‍ ട്രെയിനുകളായി ഓടിക്കുന്നതു രാജധാനി കോച്ചുകളായിരിക്കും.

ഡല്‍ഹി-തിരുവനന്തപുരം സ്പെഷല്‍ ട്രെയിന്‍ ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരം-ഡല്‍ഹി ട്രെയിന്‍ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും സര്‍വീസ് നടത്താനാണ് ആലോചന. തിരുവനന്തപുരത്തുനിന്നുള്ള ആദ്യ ട്രെയിന്‍ മേയ് 15നും സര്‍വീസ് നടത്തുമെന്നാണ് സൂചന.
ഇന്ന് വൈകുന്നേരം നാല് മുതല്‍ ടിക്കറ്റ് ബുക്കിംഗ് റെയില്‍വേ ആരംഭിക്കും. ഐആര്‍ടിസിയുടെ വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വില്‍പ്പന. യാത്രക്കാരെ തെല്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കും. മാസ്ക് നിര്‍ബന്ധമാണ്. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് യാത്രാനുമതി.













