ഡ​ല്‍​ഹി​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ട്രെ​യി​ന്‍ ബു​ധ​നാ​ഴ്ച


ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തു ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലേ​ക്കു ആ​ദ്യ സ​ര്‍​വീ​സ് ബു​ധ​നാ​ഴ്ച. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും കൊ​ങ്ക​ണ്‍ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കാ​ണ് സ​ര്‍​വീ​സ്. കേ​ര​ള​ത്തി​ല്‍ മൂന്ന് സ്റ്റോ​പ്പു​ക​ളു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍, കോ​ഴി​ക്കോ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ളാ​യി ഓ​ടി​ക്കു​ന്ന​തു രാ​ജ​ധാ​നി കോ​ച്ചു​ക​ളാ​യി​രി​ക്കും.


ഡ​ല്‍​ഹി-​തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ ചൊ​വ്വ, ബു​ധ​ന്‍, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​രം-​ഡ​ല്‍​ഹി ട്രെയിന്‍ ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ആ​ദ്യ ട്രെ​യി​ന്‍ മേ​യ് 15നും ​സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ ടി​ക്ക​റ്റ് ബു​ക്കിം​ഗ് റെ​യി​ല്‍​വേ ആ​രം​ഭി​ക്കും. ഐ​ആ​ര്‍​ടി​സി​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ടി​ക്ക​റ്റ് വി​ല്‍​പ്പ​ന. യാ​ത്ര​ക്കാ​രെ തെ​ല്‍​മ​ല്‍ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും. മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ണ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കാ​ണ് യാ​ത്രാ​നു​മ​തി.



Sharing is Caring