ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ ഇടപെട്ട് കേരളഹൗസ്. നഴ്സുമാരെ നാട്ടിലേക്ക് മടക്കാനായി ഡല്‍ഹി, കേന്ദ്ര സര്‍ക്കാരുകളുമായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സംസാരിച്ചു.
ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടിയില്‍ ഇവരെ മടക്കാനാണ് ആലോചിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചുലേറെ മലയാളി നഴ്സുമാരാണ് ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നത്.

പട്പട്ഗഞ്ചിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സോബിയ ഏഴുമാസം ഗര്‍ഭിണിയാണ്. നാട്ടിലേക്കു മടങ്ങാന്‍ രണ്ടു മാസം മുമ്ബാണ് ജോലിരാജിവച്ചത്. രാജ്യം അടച്ചതോടെ പോക്ക് മുടങ്ങി. വീട്ടുകാര്‍ അയച്ചു നല്കുന്ന പണം കൊണ്ടാണ് സ്വകാര്യ ഹോസ്റ്റലില്‍ ജീവിക്കുന്നത്. അഞ്ചുമാസം ഗര്‍ഭിണിയാണ് ലിന്റ. ലോക്ഡൗണില്‍ ചെക്കപ്പ് മുടങ്ങി. 25 പേരുണ്ട് ഈ ഹോസ്റ്റലില്‍ മാത്രം. നാട്ടിലേക്ക് പോകാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് ഇവരെല്ലാം.













