ഡ​ല്‍​ഹി​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഇ​ട​പെ​ട്ട് കേ​ര​ള​ഹൗ​സ്


ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി ന​ഴ്സു​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഇ​ട​പെ​ട്ട് കേ​ര​ള​ഹൗ​സ്. ന​ഴ്സു​മാ​രെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കാ​നാ​യി ഡ​ല്‍​ഹി, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ളു​മാ​യി കേ​ര​ള ഹൗ​സ് റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ‍​ര്‍ സം​സാ​രി​ച്ചു.


ഡ​ല്‍​ഹി​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​ത്യേ​ക തീ​വ​ണ്ടി​യി​ല്‍ ഇ​വ​രെ മ​ട​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് മൂ​ന്നു ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഇ​രു​പ​ത്തി​യ​ഞ്ചു​ലേ​റെ മ​ല​യാ​ളി ന​ഴ്സു​മാ​രാ​ണ് ഡ​ല്‍​ഹി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.


പ​ട്പ​ട്ഗ​ഞ്ചി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യ സോ​ബി​യ ഏ​ഴു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണ്. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ര​ണ്ടു മാ​സം മു​മ്ബാ​ണ് ജോ​ലി​രാ​ജി​വ​ച്ച​ത്. രാ​ജ്യം അ​ട​ച്ച​തോ​ടെ പോ​ക്ക് മു​ട​ങ്ങി. വീ​ട്ടു​കാ​ര്‍ അ​യ​ച്ചു ന​ല്‍​കു​ന്ന പ​ണം കൊ​ണ്ടാ​ണ് സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ല്‍ ജീ​വി​ക്കു​ന്ന​ത്. അ​ഞ്ചു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണ് ലി​ന്‍റ. ലോ​ക്ഡൗ​ണി​ല്‍ ചെ​ക്ക​പ്പ് മു​ട​ങ്ങി. 25 പേ​രു​ണ്ട് ഈ ​ഹോ​സ്റ്റ​ലി​ല്‍ മാ​ത്രം. നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ നോ​ര്‍​ക്ക​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രാ​ണ് ഇ​വ​രെ​ല്ലാം.



Sharing is Caring