അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച കേസില്‍ സംവിധായകന് ജീന്‍ പോള്‍ ലാല്‍ ഉള്‍പെടെ നാല് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.അപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ഇന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ഹണി ബീ2 സിനിമയുടെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് സംവിധായകന് ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. തന്റെ അനുമതി കൂടാതെ ബോഡി ഡബിളിനെ (ഡ്യൂപ്പ്) ഉപയോഗിച്ചതായും നടി പരാതിയില്‍ ആരോപിച്ചിരുന്നു.

ഒരു അഭിനേതാവിന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് എത്രത്തോളം കുറ്റകരമാണെന്ന് അന്വേഷണം മുന്നോട്ട് നീങ്ങിയാലേ തീരുമാനിക്കാനാവൂ എന്ന നിലപാടിലാണ് പോലീസ്.













