എറണാകുളം തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തോപ്പുംപടി സ്വദേശി ഷെഫീഖാണ് ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. പുലലര്‍ച്ചെ 1.30ഓടെയാണ് സംഭവം. ഉറങ്ങിക്കിടന്ന ഭാര്യ നസിമയെ വെട്ടിക്കൊന്ന ശേഷം മക്കളെയും വെട്ടുകയായിരുന്നു. വെട്ടേറ്റ മൂന്ന് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊലപാതകത്തിന്റെകാരണം വ്യക്തമല്ല. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇളയ രണ്ട് കുട്ടികളുടെയും പരിക്ക് ഗുരുതരമാണ്. 21 വയസുള്ള മൂത്ത മകന് മാത്രമാണ് ബോധമുള്ളത്. അമ്മയെ വെട്ടിയ ശേഷമാണ് മക്കളെ മൂന്ന് പേരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് മകന്‍ പൊലീസിന് മൊഴി നല്‍കി. 18ഉം 12ഉം വയസുള്ള ഇളയ കുട്ടികളെ വെട്ടിയ ശേഷമായിരുന്നു മുത്ത മകനെ ആക്രമിച്ചത്. കുട്ടികളെ ആക്രമിച്ചപ്പോള്‍ ഉടന്‍ ഷെഫീഖ് നേരത്തെ തയാറാക്കിവെച്ച തുണിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.














