ഡിപോർട്ടീവോ ലാ കൊരൂണയെ ഒരു ഗോളിന് പരാജയപ്പെടുത്തി അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടർ ഫൈനലില്‍


കോപ്പ ഡെല്‍ റേ പ്രീ-ക്വാർട്ടറില്‍ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഡിപോർട്ടീവോ ലാ കൊരൂണയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടർ ഫൈനലില്‍ കടന്നു.മത്സരത്തിന്റെ 61-ാം മിനിറ്റില്‍ സൂപ്പർ താരം ആന്റോയ്ൻ ഗ്രീസ്മാൻ നേടിയ മനോഹരമായ ഫ്രീ കിക്ക് ഗോളാണ് അത്ലറ്റിക്കോയ്ക്ക് വിജയം സമ്മാനിച്ചത്.


ആദ്യ പകുതിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും അത്ലറ്റിക്കോ മുന്നിട്ടുനിന്നെങ്കിലും ഡിപോർട്ടീവോയുടെ ശക്തമായ പ്രതിരോധം മറികടക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. ആദ്യ പകുതിയില്‍ ഗ്രീസ്മാന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയും ചെയ്തിരുന്നു.


കഴിഞ്ഞ സീസണില്‍ കിരീടങ്ങളൊന്നും നേടാനാകാത്തതും അടുത്തിടെ സ്പാനിഷ് സൂപ്പർ കപ്പ് സെമിയില്‍ റയല്‍ മാഡ്രിഡിനോട് തോറ്റതും അത്ലറ്റിക്കോയെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ ഈ വിജയം ഡീഗോ സിമിയോണിക്കും സംഘത്തിനും വലിയ ആശ്വാസമാണ് നല്‍കുന്നത്.



Sharing is Caring