ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു ചുമതലയേൽക്കും


ഇടഞ്ഞുനിൽക്കുന്ന ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു ചുമതലയേൽക്കും. ഉടൻ ചുമതലയേറ്റില്ലെങ്കിൽ പകരം ആളെ നിയമിക്കുമെന്നു സർക്കാർ അന്ത്യശാസനം നൽകിയിട്ടുണ്ട്.ഈമാസം ഒന്നിനാണ് ഋഷിരാജ് സിങിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽ‍കി ജയിൽമേധാവിയായും,ലോക്നാഥ് ബെഹ്റയെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ച് ഉത്തരവിറങ്ങിയത്. എന്നാലിത്, സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിപ്പെട്ട് രണ്ട് ഡിജിപിമാരും ചുമതലയേൽക്കാൻ തയാറായില്ല.ചട്ടങ്ങൾ പാലിക്കാതെയുളള നിയമനം ശമ്പളത്തെയും പെൻഷനെയും അടക്കം ബാധിക്കുമെന്നാണ് ഡിജിപിമാരുടെ പ്രധാനപരാതി.




Sharing is Caring