ഡല്‍ഹിയില്‍ ഓയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് 20,000 ലിറ്റര്‍ പെട്രോള്‍ റോഡില്‍ പരന്നൊഴുകി. ഡല്‍ഹിയിലെ റിങ് റോഡിലെ മൂല്‍ചന്ദ് അണ്ടര്‍പാസിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്കും സഹായിക്കും പരുക്കേറ്റു.
ടാങ്കറില്‍ നിന്ന് പെട്രോള്‍ റോഡിലൊഴുകിയത് ആശങ്കയുണ്ടാക്കി. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി. പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഇന്ധനം റോഡില്‍ നിന്നും നീക്കം ചെയ്തു.

മറിഞ്ഞ ടാങ്കര്‍ ക്രെയിനുപയോഗിച്ച സ്ഥലത്തു നിന്ന് മാറ്റിയിട്ടുണ്ട്.













