ഹരിയാനയിലെ സോഹ്നയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഓടുന്ന കാറില്‍ നിന്നും റോഡിരികിലേക്ക് തള്ളിയിട്ടു. കാറില്‍ വെച്ച് പീഡിപ്പിച്ച അക്രമി സംഘം ഗ്രേറ്റ് നോയിഡക്കടുത്ത് വെച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് യുവതി പൊലിസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഗ്രേറ്റര്‍ നോയിഡയിലെ കസ്നാ പൊലിസ് സ്റ്റേഷനു സമീപമുള്ള ആശുപത്രി പരിസരത്താണ് യുവതിയെ കണ്ടെത്തിയത്. റോഡരികിലേക്ക് യുവതിയെ വലിച്ചെറിഞ്ഞ് കാര്‍ പോകുന്നതു കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലിസെത്തി അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഈ മാസം ആദ്യം കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരപുന്ന യുവതി ഓട്ടോയില്‍ ബലാത്സംഗത്തിനിരയായിരുന്നു. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ അക്രമികള്‍ പുറത്തേക്കെറിഞ്ഞ് കൊല്ലുകയും ചെയ്തു. കഴിഞ്ഞ മാസം 22 കാരി ഓടുന്ന കാറില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു.












