ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനത്തിനകത്ത് പൊതുഗതാഗതവും കൂടുതല്‍ വ്യാപരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സാമ്ബത്തിക മേഖലയെ സാധാരണനിലയിലേക്ക് എത്തിക്കാന്‍ കൂടി ഉദ്ദേശിച്ചുളളതാണ് ഇളവുകള്‍. എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാം, എല്ലാ സ്വകാര്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം, പ്രാദേശിക തൊഴിലാളികളെ കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. കഴിയുമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം രീത് തുടരണമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഒറ്റ-ഇരട്ട അക്ക സംവിധാനത്തില്‍ കടകളും തുറക്കാം. എന്നാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഈ രീതിയില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസേ പാടുളളൂ.

ഓട്ടോറിക്ഷ, സൈക്കിള്‍ റിക്ഷ എന്നിവയില്‍ ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കൂ. ടാക്്‌സികളിലും കാബുകളിലും രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം.
ബസുകളില്‍ 20 യാത്രക്കാരെ വരെ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം യാത്ര. യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ യാത്രാനുമതിയുളളൂ.













