ഡല്‍ഹിയില്‍ 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സി പിടികൂടി


ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു 24 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറന്‍സികള്‍ പിടികൂടി. ദുബായില്‍നിന്ന് എത്തിയ യാത്രക്കാരന്‍റെ പക്കല്‍നിന്നുമാണ് കറന്‍സികള്‍ പിടികൂടിയത്. ഇന്‍റലിജന്‍സ് വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കറന്‍സി പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.




Sharing is Caring