ഭൂമിയെ താറുമാറാക്കാന്‍ ശേഷിയുള്ള കടുത്ത രീതിയിലുള്ള അന്യഗ്രഹ സൗരക്കാറ്റ് ഇന്ന് എത്തുന്നുവെന്ന കടുത്ത പ്രവചനം പുറത്ത് വന്നു.ഇതിനെ തുടര്‍ന്ന് ഉപഗ്രഹങ്ങള്‍ എല്ലാം പ്രവര്‍ത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയിലെ കണക്ഷന്‍സ് പോവുമെന്ന ആശങ്കയാണ് ഈ അവസരത്തില്‍ നാസ പങ്ക് വച്ചിരിക്കുന്നത്. വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി ഭൂമി ഇരുട്ടിലായേക്കാനുും സാധ്യതയേറെയാണ്. സൂര്യന്റെ അന്തരീക്ഷത്തിലുണ്ടായ ഒരു വലിയ സ്ഫോടനം അഥവാ സോളാര്‍ ഫ്ളെറിനെ തുടര്‍ന്നാണ് ഈ സൗരക്കാറ്റ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചാര്‍ജ് ചെയ്യപ്പെട്ട പാര്‍ട്ടിക്കിളുകള്‍ ഇതിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം സൃഷ്ടിക്കപ്പെടുകയായിരുന്നു.
സ്പേസ് ക്രാഫ്റ്റുകളെ വരെ തടസപ്പെടുത്താന്‍ ശേഷിയുള്ള കാറ്റുകളാണിവ. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ആകാശത്ത് ഇതിനെ തുടര്‍ന്ന് പ്രത്യേക പ്രകാശങ്ങള്‍ ദര്‍ശിക്കാനായേക്കാമെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നത്. ഈ സോളാര്‍ കാറ്റ് ചിലപ്പോള്‍ ജി1 അല്ലെങ്കില്‍ ചെറിയ തോതിലുള്ളതായിരിക്കാമെന്നും എന്നാല്‍ ഇത് ജി2 മോഡറേറ്റ് സ്റ്റോമായി മാറാമെന്നും എന്‍ഒഎഎ മുന്നറിയിപ്പേകുന്നു.ജിയോമാഗ്നറ്റിക് കാറ്റുകളെ അവയുടെ ആഘാതത്തിന്റെ തോതനുസരിച്ച് വിവിധ റാങ്കുകളാക്കി തിരിച്ചിട്ടുണ്ട്.

ഇതില്‍ ജി ഏറ്റവും താഴെയുള്ളതാണ്. ആര്‍ എന്നത് മധ്യത്തിലുള്ളതും എസ് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ളതുമായ കാറ്റാണ്.ഫെബ്രുവരി 12ന് സൂര്യന്റെ അന്തരീക്ഷത്തിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് പുറത്തേക്ക് പ്രവഹിച്ച പാര്‍ട്ടിക്കിളുകള്‍ സൗരക്കാറ്റിലൂടെ എത്തി അത് പവര്‍ ഗ്രിഡുകളെയും സാറ്റലൈറ്റുകളെയും ബാധിക്കുമെന്നാണ് എന്‍ഒഎഎ മുന്നറിയിപ്പേകുന്നത്. വിവിധ ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് നാസയും എന്‍ഒഎഎയും സൂര്യനില്‍ നടക്കുന്ന പ്രതിഭാസങ്ങളെ നിരന്തരം നിരീക്ഷിക്കുന്നതിലൂടെയാണ് ഈ പ്രതിഭാസവും മനസിലാക്കാനായിരിക്കുന്നത്.ഇതിലൂടെ ജിയോമാഗ്നറ്റിക് കാലാസവസ്ഥാ പ്രവചനങ്ങള്‍ നടത്താനും സാധിക്കുന്നു.
സൂര്യന്റെ ഘടനയെക്കുറിച്ചും സൗരസ്ഫോടനം, കൊറോണല്‍ മാസ് ഇജക്ഷന്‍സ് എന്നിവയെ പോലുള്ള വിവിധ സോളാര്‍ ഇവന്റുകളെ കുറിച്ച് പ്രവചനം നടത്തുന്നതിനുള്ള വസ്തുതകള്‍ ശേഖരിക്കുന്നതിനുമായി ഗവേഷകര്‍ സൂര്യനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി വരുന്നുണ്ട്. ഭൂമിയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന സൂര്യന്റെ ഭാഗത്തെ അന്തരീക്ഷത്തില്‍ സ്ഫോടനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ അത് ഭൂമിയെ ബാധിക്കുന്നുള്ളൂ.ചില വേളകളില്‍ ഇത്തരം സ്ഫോടനത്തെ തുടര്‍ന്ന് കൊറോണല്‍ മാസ് ഇജക്ഷനുകള്‍ പുറത്തേക്ക് തള്ളപ്പെടുന്നതിന് ഇടയാക്കും. പ്ലാസ്മയുടെ വലിയ മേഘങ്ങളും കാന്തികവലയവും സൂര്യനില്‍ നിന്നും പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ എന്നറിയപ്പെടുന്നത്.













