ഡല്‍ഹിയിലെ സ്‌കൂളില്‍ ഒന്നാംക്ലാസുകാരി ലൈംഗിക പീഡനത്തിരയായി; ജീവനക്കാരന്‍ പിടിയില്‍


ഒന്നാംക്ലാസുകാരി ദക്ഷിണ ഡല്‍ഹിയിലെ സ്‌കൂളില്‍ ലൈംഗിക പീഡനത്തിരയായി. ശൗചാലയത്തില്‍ വച്ചാണ് സ്‌കൂള്‍ ജീവനക്കാരന്‍ കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരന്‍ പൊലീസ് കസ്റ്റഡിയിലായി.
സ്‌കൂളിലെ ശൗചാലയത്തില്‍ പോയ കുട്ടി അറ്റന്‍ഡറായ സ്ത്രീയെ സഹായത്തിനായി വിളിച്ചു. അവര്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ വിളി കേട്ട് വന്ന ജീവനക്കാരന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ ജീവനക്കാരന്‍ തന്നെ ഉപദ്രവിച്ച വിവരം വീട്ടിലെത്തിയതിന് ശേഷം കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.




Sharing is Caring