ഡല്‍ഹിക്ക് പ്രധാനമന്ത്രിയുടെ സമ്മാനം; ആറ് മാസത്തിനുള്ളില്‍ പുതിയ ഹൈവേ


ഗതാഗത കുരുക്കെന്ന ഒഴിയാ ബാധയില്‍ നിന്ന് തലസ്ഥാന നഗരിക്ക് ഇനി മോചനം. ഡല്‍ഹിയില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ ഹൈവേ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു.


ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പുറമെ ഡല്‍ഹിയിലെ മലിനീകരണം തടയാനും പുതിയ പദ്ധതികള്‍ സഹായകമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


6000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന എന്‍.എച്ച്24 പാത വികസനം ഗാസിപൂരിലൂടെ കടന്നു പോകുമെന്ന് ഗഡ്കരി വ്യക്തമാക്കി. ഗാസിപൂരില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് ഇതോടെ അന്ത്യമാവും ഇത് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസിപൂരിലെ മാലിന്യമല ഇടിഞ്ഞു വീണ് രണ്ട് പേര്‍ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു.

പശ്ചാത്തല സൗകര്യ വികസനത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 40,000 കോടി രൂപയാണ് തലസ്ഥാനത്ത് മോദി സര്‍ക്കാര്‍ ചിലവഴിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയ ദേശീയ പാതാ പദ്ധതിക്ക് പുറമേ നിലവിലെ പാതകളുടെ വികസനത്തിന് കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ടെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.



Sharing is Caring