ഡല്‍ഹി തീപിടുത്തത്തില്‍ മരണം 43 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനാജ് മണ്ഡിയിലുണ്ടായ തീപിടുത്തതില്‍ മരണസംഖ്യ 43 ആയി ഉയര്‍ന്നു. റാണി ഝാന്‍സി റോഡില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു.


പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണുമരിച്ചു. തീ പൂര്‍ണമായും അണയ്ക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


അഗ്നിശമനസേന രംഗത്തെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി തുടരുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



Sharing is Caring