പൂനെ: തടവുകാരുടെ കുറ്റവാസന കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് പശു പരിപാലനമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചില ജയിലുകളില്‍ ഗോശാലകള്‍ തുറന്നപ്പോള്‍ അവയെ പരിപാലിച്ചിരുന്ന തടവുകാരില്‍ കുറ്റവാസനകള്‍ കുറഞ്ഞിട്ടുണ്ടെന്നും പൂനെയില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.
പശു ഈ പ്രപഞ്ചത്തിന്റെ മാതാവാണ്. അത് മണ്ണിനെ പരിപോഷിപ്പിക്കുന്നു. മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്നു. മാത്രമല്ല ഇത് മനുഷ്യരെ പരിപോഷിപ്പിക്കുകയും രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുകയും മനുഷ്യഹൃദയത്തെ പുഷ്പം പോലെ മൃദുവാക്കുകയും ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.













