ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി


ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നാം ടെര്‍മിനലില്‍ നിന്നാണ് ബാഗ് കണ്ടെത്തിയത്.


ബാഗ് കണ്ടെത്തിയ വിവരം പുലര്‍ച്ചെ മൂന്ന് മണിയോടെ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഒരാള്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് എത്തി ബാഗ് സ്ഥലത്ത് നിന്ന് നീക്കി. ഇതിനുള്ളില്‍ എന്താണെന്ന് പരിശോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.


ബാഗ് കണ്ടെത്തിയതിന് പിന്നാലെ കുറച്ച്‌ സമയത്തേക്ക് ടെര്‍മിനല്‍ മൂന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് യാത്രക്കാരെ വിലക്കിയിരുന്നു. വിമാനത്താവളത്തില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Sharing is Caring