ഡല്‍ഹിയില്‍ മഴക്കെടുതിയില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു


ഡല്‍ഹിയില്‍ മഴക്കെടുതിയില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ പെയ്ത കനത്ത മഴയില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തില്‍ അനുഭവപ്പെട്ടത്. വെള്ളക്കെട്ട് ഗതാഗത തടസമുണ്ടാക്കി.


വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെയും ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മഴക്കെടുതി നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.




Sharing is Caring