ട്രം​പി​ന്‍റെ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ജൂ​ലൈ 11ന്


വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്ക​വേ ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ അ​ടു​ത്ത കാമ്ബയിന്‍ ജൂ​ലൈ 11ന് ​ന​ട​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് കാമ്ബയിന്‍ ചു​മ​ത​ല​യു​ള്ള ടീ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പോ​ര്‍​ട്സ്മൗ​ത് പ്ര​ദേ​ശ​ത്താ​യി​രി​ക്കും പ​രി​പാ​ടി ന​ട​ക്കു​ക.


ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും സാ​നി​റ്റൈ​സ​റും മാ​സ്കും വി​ത​ര​ണം ചെ​യ്യു​മെ​ന്നും കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി ന​ട​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​തി​നു മു​ന്‍​പ് ന​ട​ന്ന റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 25ലേ​റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.




Sharing is Caring