റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അര്‍ഹനല്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ. അദ്ദേഹത്തിനുള്ള പിന്തുണ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിന്‍വലിക്കണമെന്നും ഒബാമ പറഞ്ഞു.
ഇറാഖില്‍ കൊല്ലപ്പെട്ട യു.എസ് ആര്‍മി ക്യാപ്റ്റര്‍ ഹുമയൂണ്ഖാന്റെ കുടുംബത്തെ കുറിച്ച് ആദരവില്ലാതെ ട്രംപ് സംസാരിച്ചത് മോശമാണ്. യൂറോപ്പ്, ഏഷ്യന്‍ മേഖലകളെ കുറിച്ച് ട്രംപിന് കാര്യമായ ജ്ഞാനമില്ല. എന്നിട്ടും അദ്ദേഹം ഓരോ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്നു. ട്രംപിന്റെ നിലപാടുകളോടും പ്രസ്താവനകളോടും എതിര്‍പ്പുണ്ടെന്നും പറയുന്ന റിപ്പബ്ലിക്കന്‍ നേതാക്കള്‍ അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും ഒബാമ പറഞ്ഞു














