അങ്കാറ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് എര്‍ദോഗന്റെ ക്ഷണം ട്രംപ് സ്വീകരിച്ചെന്നും അടുത്തവര്‍ഷം എത്തുമെന്ന് അറിയിച്ചതായും തുര്‍ക്കി ഔദ്യോഗികമായി അറിയിച്ചു. പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കാലിനാണ് ഇക്കാര്യം അറിയിച്ചത്.
സന്ദര്‍ശന തിയതിയും മറ്റ് വിശദാംശങ്ങളും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അന്തിമ തിരൂമാനം വന്നയുടനെ ഇക്കാര്യം അറിയിക്കുമെന്നും കാലിന് പറഞ്ഞു.