ട്രംപിനെ ഇഷ്ടമല്ലാത്തവര്‍ മറ്റൊരു രാജ്യം അന്വേഷിക്കുന്നതായിരിക്കും ഉചിതം : അമേരിക്കന്‍ ജഡ്ജി


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇഷ്ടമല്ലാത്തവര്‍ മറ്റൊരു രാജ്യം അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്ന് ഫെഡറല്‍ ജഡ്ജി ജോണ്‍ പ്രിമോമോ അഭിപ്രായപ്പെട്ടു.
ട്രംപിനു വോട്ടു ചെയ്തവരും അല്ലാത്തവരും രാജ്യത്തുണ്ടാകാം. എന്നാല്‍, നിങ്ങള്‍ ഈ രാജ്യത്തെ പൗരന്‍മാരാണെങ്കില്‍ അദ്ദേഹം നിങ്ങളുടെ പ്രസിഡന്റാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നിങ്ങള്‍ അംഗീകരിക്കണം. അതിനു നിങ്ങള്‍ക്കു പറ്റിയില്ലെങ്കില്‍ മറ്റൊരു രാജ്യത്തു പോകുന്നതയിരിക്കും കൂടുതല്‍ നല്ലത്, നിങ്ങള്‍ക്ക് എല്ലാത്തിനുമുള്ള സ്വാതന്ത്രം ഈ രാജ്യത്തുണ്ട് എന്നാല്‍ നിങ്ങള്‍ രാജ്യത്തിന്റെ ദേശിയ പതാകയെയും ദേശിയ ഗാനത്തെയെയും അപമാനിക്കുന്നതിനു തുല്ല്യമാണ് പ്രസിഡന്റിനെതിരെ തെരുവില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring