ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആദ്യ ജയത്തിന്റെ ബലത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
മികച്ച റണ്‍ റേറ്റിലെ ആദ്യ ജയം ഇന്ത്യയ്ക്ക് സെമിഫൈനലിലേക്കുള്ള വഴി തുറന്നിട്ടുണ്ട്. ഇന്ന് നന്നായി പരിശ്രമിച്ചാല്‍ ഗ്രൂപ്പിലെ അവസാന മത്സരത്തിന് കാക്കാതെതന്നെ വിരാട് കൊഹ്‌ലിക്കും സംഘത്തിനും സെമിഫൈനലിലെത്താം.
അതേസമയം, ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 96 റണ്‍സിന് തോറ്റ ശ്രീലങ്കയ്ക്ക് ഈ മത്സരം ഏറെ നിര്‍ണായകമാണ്. ഇന്ന് ജയിച്ചില്ലെങ്കില്‍ ലങ്കക്കാര്‍ക്ക് നാട്ടിലേക്ക് ടിക്കറ്റെടുക്കാം.













