ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു


തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ആരോപണം നേരിടുന്ന കേസാണ് ടൈറ്റാനിയം അഴിമതി കേസ്.


പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയും ലിമിറ്റഡില്‍ മാലിന്യ സംസ്‌കരണത്തിന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഫിന്‍ലന്‍ഡിലെ കമ്ബനിക്ക് കരാറ് നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് കേസ്.പതിമൂന്ന് വര്‍ഷമായി വിജിലന്‍സ് അന്വേഷിക്കുന്ന കേസാണ്. കേസ് ഇഴയുന്നതില്‍ ഹൈക്കോടതി വിജിലന്‍സിന് എതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.


വിദേശ കമ്ബനികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇന്റര്‍ പോളിന്റെ സഹായം ആവശ്യമാണെന്നും അതിനാല്‍ സിബിഐയെ ഏല്‍പ്പിക്കണമെന്നും സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.



Sharing is Caring