ടീം ഇന്ത്യയെ ദക്ഷിണാഫ്രിക്കയില്‍ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്!


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമേതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. കേരള ബ്ലാസ്റ്റേഴ്‌സ്. മൈതാനത്ത് ഏറ്റവുമധികം ആവേശം വിതറുന്ന കാണികളും അവര്‍ തന്നെ. എവേ മത്സരങ്ങളില്‍ അവരുടെ കാണികളെ പോലും നിഷ്പ്രഭരാക്കുന്ന ആവേശമാണ് മഞ്ഞപ്പട സ്റ്റേഡിയത്തില്‍ കാണിക്കാറുള്ളത്. പൂണെയിലും ഡല്‍ഹിലുമെല്ലാം അതു നമ്മള്‍ കണ്ടതാണ്.


എന്നാല്‍ ഇപ്പോഴിതാ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും തരംഗമായി മാറിയിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. ജൊഹന്നാസ്ബര്‍ഗില്‍ വെച്ച് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി 20 മത്സരത്തിലാണ് ഒരു കൂട്ടം ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയുമണിഞ്ഞ് കളി കാണാനെത്തിയത്. മത്സരത്തിന്റെ ക്യാമറ ഇടക്കിടക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഫോക്കസ് ചെയ്യുന്നുമുണ്ടായിരുന്നു.മുന്‍പ് കാനഡയില്‍ ഇയാന്‍ ഹ്യൂമിനെ അവിടെയെത്തി കണ്ട് മഞ്ഞപ്പട ഇന്ത്യന്‍ ഫുട്‌ബോളിനെ ഞെട്ടിച്ചിരുന്നു. എന്തായാലും മലയാളികള്‍ നെഞ്ചിലേറ്റുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഈ കരുത്തില്‍ ലോകം മുഴുവന്‍ വ്യാപിക്കുമെന്ന് തീര്‍ച്ചയാണ്.


അതെസമയം ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് പ്രവേശനത്തില്‍ മരണപോരാട്ടമാണ് നടത്തുന്നത്. നിലവില്‍ വിജയം സ്വന്തമാക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ പ്രകടനം കൂടി ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുളള കുതിപ്പിന് അത്യാവശമാണ്.



Sharing is Caring