ടിപി വധക്കേസ് അന്വേഷിച്ച് മന്ത്രിസ്ഥാനം പോയ വ്യക്തിയാണ് താന്‍; ഒത്തുതീര്‍പ്പിന് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണം’; വെല്ലുവിളിച്ച് തിരുവഞ്ചൂര്‍


ടിപി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനാക്കേസ് ശരിയായി അന്വേഷിച്ച് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് താന്നെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് ഉണ്ടായിട്ടില്ല, ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണം. ആരോപണം തെളിയിക്കാന്‍ ബല്‍റാമിനെ വെല്ലുവിളിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.


കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി വധക്കേസിന് പിന്നിലെ ഗൂഢാലോചന നേരാവണ്ണം അന്വേഷിച്ച് മുന്നോട്ട് കൊണ്ടുപോകാതെ ഒത്തുകളിച്ചതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ട് വിവാദമെന്നായിരുന്നും വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.




Sharing is Caring