സോളാര്‍ റിപ്പോര്‍ട്ട്: നിലവിലെ രാഷ്ട്രീയ സാഹചര്യം ഗൗരവതരമെന്ന് സുധീരന്‍


തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമുളള രാഷ്ട്രീയ സാഹചര്യം ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. സോളാര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പരസ്യചര്‍ച്ചയ്ക്കില്ലെന്നും സുധീരന്‍ പറഞ്ഞു.


എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ഇത് സംബന്ധച്ച് പാര്‍ട്ടി വേദികളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


കേസില്‍ ഉള്‍പ്പെട്ടവരെ കെ.പി.സി.സി ഭാരവാഹിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന കാര്യം എല്ലാ വശവും പരിശോധിച്ച് തീരുമാനിക്കുമെന്നും സുധീരന്‍ പറഞ്ഞു



Sharing is Caring