ടാറ്റാ ഗ്ലോബല്‍ ബിവ്‌റേജസ് ചെയര്‍മാന്‍ സ്ഥാനവും മിസ്ത്രിക്ക് നഷ്ടമായി


മുംബൈ: ടാറ്റഗ്രൂപ്പ് കമ്പനി തലപ്പത്ത് വീണ്ടും സ്ഥാനചലനം. ടാറ്റ ഗ്ലോബല്‍ ബവ്‌റേജസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രിയെ മാറ്റാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.


മുംബൈയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ഹരിഷ് ഭട്ടിനെ പുതിയ ചെയര്‍മാനാക്കാനും തീരുമാനമായി. ഭട്ട് നിലവില്‍ കമ്പനിയിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയാണ്.




Sharing is Caring