ഞായറാഴ്ചയിലെ സൗജന്യവിളി ആഗ്സ്ത് 15 മുതല്‍


imagesphoneലാന്‍ഡ് ഫോണ്‍ വരിക്കാര്‍ക്ക് ഞായറാഴ്ചകളില്‍ സൗജന്യ ഫോണ്‍വിളി അനുവദിക്കാനുള്ള ബി.എസ്.എന്‍.എല്ലിന്റെ തീരുമാനം ആഗസ്ത് 15 ന് പ്രാബല്യത്തില്‍വരും. സ്വാതന്ത്ര്യ ദിനത്തിന് ശേഷംവരുന്ന ഞയാറാഴ്ച മുതല്‍ ഇന്ത്യമുഴുവന്‍ പരിധിയില്ലാത്ത സൗജന്യ ഫോണ്‍വിളി സാധ്യമാകും.
ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍, മൊബൈല്‍ തുടങ്ങി ഏത് നെറ്റ് വര്‍ക്കുകളിലേക്കും ഞായറാഴ്ചകളില്‍ സൗജന്യമായി വിളിക്കാം.
ഇതിന് പുറമെ രാത്രി ഒമ്ബത് മണി മുതല്‍ രാവിലെ ഏഴ് മണിവരെ എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും സൗജന്യ രാത്രികാല ഫോണ്‍വിളികളും അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഇന്ത്യ മുഴുവനുമുള്ള ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് ഈ സേവനം അനുഭവിക്കാന്‍ കഴിയുമെന്നും ബി.എസ്.എന്‍.എല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.




Sharing is Caring