കോട്ടയം: നോവലിസ്റ്റ് സുധാകര്‍ മംഗളോദയം (സുധാകര്‍ പി. നായര്‍, 72) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം.
ആഴ്ചപ്പതിപ്പുകളിലെ നോവലുകളിലൂടെ ശ്രദ്ധേയനായിരുന്നു സുധാകര്‍ മംഗളോദയം. നാലു സിനിമകള്‍ക്കും നിരവധി സീരിയലുകള്‍ക്കും കഥ എഴുതിയിട്ടുണ്ട്. പി. പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന ചലച്ചിത്രത്തിന്റെ കഥാരചയിതാവാണ്.

വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥാരചന നടത്തി. നന്ദിനി ഓപ്പോള് എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ഞാന്‍ ഏകനാണ് എന്ന ചിത്രത്തിന്റെ തിരക്കഥ സുധാകര്‍ മംഗളോദയത്തിന്േറതാണ്.
മനോരമ, മംഗളം എന്നീ വാരികകളിലൂടെയാണ് സുധാകര്‍ മംഗളോദയത്തിന്റെ എഴുത്തുകള്‍ വായനക്കാരുണ്ടായത്.













