തിരുവനന്തപുരം: ശ്രീചിത്രയില്‍ ചികിത്സയ്ക്കെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ നിരീക്ഷത്തിലാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പി ജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വ്യാഴാഴ്ച 339 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.














