ജോലിക്കെത്തണം,അല്ലെങ്കില്‍ മാവോയിസത്തില്‍ ചേരൂ: ഡോക്ടറോട് കേന്ദ്രമന്ത്രി


ആശുപത്രി ഉദ്ഘാടനത്തിന് എത്താതിരുന്ന ഡോക്ടറോട് പോയി മാവോയിസത്തില്‍ ചേരാന്‍ മന്ത്രിയുടെ ഉപദേശം. മഹാരാഷ്ട്രയുലെ ചന്ദ്രപുര്‍ ജില്ലയില്‍ ആശുപത്രി ഉദ്ഘാടനത്തെത്തിയ കേന്ദ്ര സഹ കേന്ദ്രമന്ത്രിയാണ് മുതിര്‍ന്ന ഡോക്ടറുടെ അസാന്നിധ്യത്തില്‍ ഈ ഉപദേശം നല്‍കിയത്.


തിങ്കളാഴ്ചയാണ് ചന്ദ്രപൂരിലെ ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്രമന്ത്രി ഹന്‍സ്രാജ് അഹിര്‍ എത്തിയത്. എന്നാല്‍, ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല. ഇതേക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ് ഡോക്ടര്‍ ലീവിലാണെന്ന് മന്ത്രി അറിയുന്നത്.


രോഷാകുലനായ മന്ത്രി താന്‍ ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്നും, താന്‍ പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍ അവധിയെടുത്ത് വിട്ടുനില്‍ക്കുന്നതിന്റെ കാര്യമെന്താണെന്നും ചോദിച്ചു.

ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ ഡോക്ടര്‍ക്ക് പോയി മാവോയിസത്തില്‍ ചേരാം. ഇവിടെ എന്തിനാണ് തുടരുന്നത്. മാവോയിസത്തില്‍ ചേര്‍ന്നാല്‍, നിങ്ങളെ വെടി വെച്ചു കൊല്ലാന്‍ കഴിയുമല്ലോ. മാവോയിസ്റ്റുകള്‍ ജനാധിപത്യം ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വകുപ്പ് സഹമന്ത്രിയായ ഹന്‍സ്രാജ് അഹിര്‍ ചന്ദ്രപൂരില്‍ നിന്നുള്ള എംപിയാണ്.



Sharing is Caring