ജോണ്സണ് ആന്റ് ജോണ്സണ് ബേബി പൗഡറിന്റെ ഉപയോഗം മൂലം കാന്‍സര്‍ വന്നുവെന്ന പരാതിയില്‍ യുവതിക്ക് 400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. അമേരിക്കയിലെ സെന്റ്ലൂസിയ കോടതിയാണ് കാലിഫോര്‍ണിയയിലെ ഡെബ്രോ ജിയാന്‍ജി എന്ന യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.
2012ലാണ് ഡെബ്രോ ജിയാന്‍ജി എന്ന യുവതിക്ക് അണ്ഡാശയ അര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയത്. അതിന് ശേഷം തനിക്ക് ഈ അസുഖം വരാന്‍ കാരണം ജോണ്സണ് ആന്റ് ജോണ്സണ് ആണെന്നാരോപിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം സെപ്തംബറില്‍ പൂര്‍ത്തിയായെങ്കിലും വിധി വരുന്നത് ഇപ്പോഴാണ്.
ജോണ്‍സണ്‍സിന്റെ ഉല്പന്നങ്ങള് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി പുറപ്പെടുവിച്ച വിധി ഉല്‍പ്പന്നങ്ങള്‍ അര്‍ബുദത്തിന് കാരണമാവുമെന്ന് ഉറപ്പിക്കാന്‍ കാരണമാകും.













