ഗുജറാത്തില്‍ പടക്കശാലയ്ക്ക് തീപ്പിടിച്ച് 8 പേര്‍ മരിച്ചു


ഗുജറാത്തിലെ വഡോദരയില്‍ പടക്കശാലയ്ക്ക് തീപ്പിടിച്ച് 8 പേര്‍ മരിച്ചു. റുസ്താംപുര ഗ്രാമത്തിലാണ് സംഭവം. രണ്ടു കടകള്‍ക്കാണ് തീപ്പിടിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന.പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ദീപാവലിയോടനുബന്ധിച്ച് താത്ക്കാലികമായി തുറന്നതായിരുന്നു കട. സുരക്ഷയൊരുക്കുന്നതിലെ വീഴ്ചയാണ് അപകട കാരണം.
പ്രദേശത്ത് 42 പടക്കവില്‍പന ശാലകള്‍ക്കാണ് നല്‍കിയിട്ടുള്ളതെങ്കിലും ദീപാവലി കച്ചവടത്തിനായി നിരവധി അനധികൃത വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.




Sharing is Caring