കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് നല്കിയ പരാതിയില്‍ ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിെയന്ന് ആരോപിച്ചാണ് നടപടി. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ൈഹകോടതി രജിസ്ട്രാര്‍ക്ക് അഭിഭാഷകന് ബി.എച്ച് മന്‍സൂര്‍ നല്കിയ പരാതിയിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിക്കുന്നത്.
സിറ്റിങ് ജഡ്ജിമാര്‍ക്കും ലോകായുക്തക്കുമെതിരെ നല്കിയ പരാതി മാധ്യമങ്ങള്‍ക്കും കൈമാറി. തനിക്കെതിരെ വിധി പറഞ്ഞതിെന്റ പേരില്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യമാെണന്നുമായിരുന്നു പരാതി. ഹരജി ചീഫ് ജസ്റ്റിസിെന്റ ബഞ്ച് ഇന്ന് പരിഗണിക്കും