ജേക്കബ്​ തോമസിനെതിരെ കോടതിയലക്ഷ്യ നടപടി

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി​െയന്ന്​ ആരോപിച്ചാണ്​ നടപടി. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്​ ​ൈഹകോടതി രജിസ്​ട്രാര്‍ക്ക്​ അഭിഭാഷകന്‍ ബി.എച്ച്‌​ മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിക്കുന്നത്.

സിറ്റിങ് ജഡ്ജിമാര്‍ക്കും ലോകായുക്​തക്കുമെതിരെ നല്‍കിയ പരാതി മാധ്യമങ്ങള്‍ക്കും കൈമാറി. തനിക്കെതിരെ വിധി പറഞ്ഞതി​​െന്‍റ പേരില്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യമാ​െണന്നുമായിരുന്നു പരാതി. ഹരജി ചീഫ് ജസ്റ്റിസി​​െന്‍റ ബഞ്ച് ഇന്ന് പരിഗണിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *