വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്കി. മുഖ്യമന്ത്രിക്കും അഭ്യന്തരസെക്രട്ടറിക്കുമാണ് അദ്ദേഹം കത്ത് നല്‍കിയിരിക്കുന്നത്. ജേക്കബ് തോമസിന്റെ കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച അഭ്യന്തരസെക്രട്ടറി നളിനി നെറ്റോ കത്ത് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അറിച്ചു.
വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് കത്തില്‍ ജേക്കബ് തോമസ് പറയുന്നു. ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടറായിരുന്ന കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതിലും മറ്റും അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ഇതേക്കുറിച്ച് അന്വേഷിച്ച ധനകാര്യവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.













