ജൂനിയര്‍ നഴ്‌സുമാരെ പിരിച്ചുവിട്ടു; ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം


കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരത്തില്‍. ജൂനിയര്‍ നഴ്‌സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം. കുറഞ്ഞ ശബളത്തില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി 12 മണിയോടെ നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം അറിയിച്ചു.. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലേയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന നിലപാടിലാണ് സമരക്കാര്‍.


നിപ വൈറസ് ബാധിച്ചവരെ ചികിത്സിച്ചവര്‍ അടക്കം പിരിച്ചുവിടലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ച് പേരെ തിരിച്ചെടുക്കുകയും രണ്ടുപേരെ തിരിച്ചെടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം സമരം ചെയ്ത് ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തിയ 40 നഴ്‌സുമാരെ നടക്കാവ് പോലീസ് അറസ്റ്റു ചെയ്തു.




Sharing is Caring