ജിഷ വധക്കേസ് പ്രതി അമീറിന്റെ മുഖംമൂടി മാറ്റി


ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്‍റെ മുഖംമൂടി മാറ്റി. കുറുംപ്പംപടി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടു പോകുമ്പോഴാണ് അമീറുളിന്റെ മുഖംമൂടി മാറ്റിയത്.തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ഇനിയും സാക്ഷികള്‍ ബാക്കിനിന്നിട്ടും കോടതി കര്‍ശന നിലപാടെടുത്തതോടെ മുഖംമൂടി മാറ്റാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു എന്നാണ് സൂചന. അന്വേഷണ സമയത്ത് പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി ഒരു ബന്ധവുമില്ലാത്ത രൂപമാണ് അമീറിന്റേതെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.




Sharing is Caring