കലബുറഗി റാഗിങ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി


കലബുറഗിയില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങിനിരയായ സംഭവത്തില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കലബുറഗി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ അഭിഭാഷകന്‍ മുഖേനയായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്.കലബുറഗിയിലെ അല്‍ഖമര്‍ നഴ്സിങ് കോളേജ് വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശി അശ്വതിയെ റാഗ് ചെയ്തെന്ന പരാതിയെ ത്തുടര്‍ന്നാണ് സീനിയര്‍ വിദ്യാര്‍ഥികളായ ആരതി,ലക്ഷ്മിപ്രിയ, ലക്ഷ്മി എന്നിവരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഗുല്‍ബര്‍ഗ സെന്‍ട്രല്‍ ജയിലിലാണ് ഇവരിപ്പോള്‍. നാലാം പ്രതിയായ ശില്‍പയ്ക്കായി പോലീസ് പോലീസ് തിരച്ചില്‍ തുടരുകയാണ്.




Sharing is Caring