ജിഷ വധം: ഐജി ഓഫീസിലേക്ക് യുവമോര്‍ച്ചാ മാര്‍ച്ച്


ജിഷ വധക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ജിഷ വധക്കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. ബാരിക്കേട് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സമരവുമായി യുവമോര്‍ച്ച മുന്നോട്ട് പോകുമെന്നും ജിഷ വധവുമായി ബന്ധപ്പെട്ട് അടിയന്തരമായി സാജുപോളിനെയും , പിപി തങ്കച്ചനെയും , മകനെയും ചോദ്യം ചെയ്യണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.




Sharing is Caring