ജിഷ കേസ്: ഒരു നിരപരാധിയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയെന്ന് അഡ്വ. ആളൂര്‍


ജിഷ കേസില്‍ അമീറിന് നീതി നിഷേധിക്കപ്പെട്ടതായി അഡ്വ. ബി.എ ആളൂര്‍. ഒരു നിരപരാധിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയായിട്ടാണ് താന്‍ വിധിയെ കാണുന്നതെന്നും ആളൂര്‍ വ്യക്തമാക്കി.


ജനാധിപത്യ രാജ്യത്ത് ഒരു പൗരന് നീതി നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.സി 302 ശരിവച്ച സാഹചര്യത്തില്‍ പ്രതിയ്ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുന്നതിനായി നിലകൊള്ളും. പ്രതി അവിടെ എത്തി എന്ന ഒറ്റക്കാരണം കൊണ്ടാണ് കുറ്റക്കാരനായതെന്നും ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.




Sharing is Caring