പ്രതിയ്ക്ക് വധശിക്ഷ തന്നെ നല്‍കണം- ജിഷയുടെ മാതാവ്


ജിഷ വധക്കേസ് പ്രതി അസം സ്വദേശി അമീറുലിന് വധശിക്ഷ നല്‍കണമെന്ന് മാതാവ് രാജേശ്വരി. മരണശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി ചെയ്ത കുറ്റത്തിന് പകരമാവില്ല. കോടതി വിധി എല്ലാവര്‍ക്കും പാഠമാകണമെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.


ലോകത്തില്‍ ചെയ്യാന്‍ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തത്. തന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെട്ടു. ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീല്‍ ആക്കാന്‍ വേണ്ടിയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ കൊന്ന നിലയില്‍ കണ്ടെത്തിയത്. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16ന് പ്രതി അമീറുലിനെ കാഞ്ചീപുരത്തു നിന്ന് അറസ്റ്റ് ചെയ്തു.

കൊലപാതകം, അതിക്രമിച്ച് കടക്കല്‍, വീട്ടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കു ശേഷം തെളിവ് നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.



Sharing is Caring