ജിയോയുടെ വേഗത കുത്തനെ കുറഞ്ഞുവെന്ന് ട്രായി


ജിയോ 4ജിയുടെ വേഗത കുത്തനെ ഇടിഞ്ഞു. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്. എന്നാല്‍, എയര്‍ടെല്‍ 4ജിയില്‍ ഉപയോക്താവിന് നല്‍കുന്ന വേഗത നിലനിര്‍ത്തുന്നുണ്ട്. ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്കുകള്‍ തന്നെയാണ് ഇത് ശരിവയ്ക്കുന്നത്.


ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പിലൂടെ ടെലികോം കമ്ബനികളുടെ ഡേറ്റാ കൈമാറ്റ വേഗത റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. രാജ്യത്തെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ട്രായിക്ക് ഇതിലൂടെ ലഭിക്കും. ഈ റിപ്പോര്‍ട്ടുകള്‍ ട്രായിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ട്രായ‌ിക്കു വിവിധ സര്‍ക്കിളുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ 4ജിയുടെ വേഗം ഓരോ മാസവും കുത്തനെ ഇടിയുകയാണ്.


രണ്ടു മാസത്തിനിടെ ജിയോ വേഗം 33 ശതമാനമാണ് ഇടിഞ്ഞത്. എയര്‍ടെലും വോഡഫോണും ഐഡിയയും 4ജി വേഗം നിലനിര്‍ത്തി. ജൂണ്‍ ആദ്യത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 18.5 എംബിപിഎസാണ്. അതേസമയം, ഏപ്രിലില്‍ ജിയോ വേഗം 21.3 എംബിപിഎസ് ആയിരുന്നു.

3ജി വേഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വോഡഫോണും എയര്‍ടെല്ലുമാണ്. വോഡഫോണ്‍, എയര്‍ടെല്‍ 3ജിയുടെ ശരാശരി വേഗം 2.5 എംബിപിഎസ് ആണ്. എയര്‍ടെല്ലിന്റെ വേഗം ഏപ്രിലിലെ 8.9 എംബിപിഎസില്‍ നിന്ന് ജൂണില്‍ 9.1 എംബിപിഎസ് ആയി ഉയര്‍ന്നു. വോഡഫോണ്‍ 7.9 എംബിപിഎസ്, ഐഡിയ 7.2 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍



Sharing is Caring