ജിനോ കന്നി ചാമ്പ്യന്‍ഷിപ്പില്‍ തന്നെ സ്വര്‍ണം നേടി


കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പിലാണ് ജിനോ ബാസ്റ്റ്യന്‍ 1.62 മീറ്റര്‍ ചാടി പൊന്നണിഞ്ഞത്. തന്റെ രണ്ടാം ശ്രമത്തിലാണ് ജിനോ ഇത്രയും ഉയരം മറികടന്നത്. എറണാകുളം ജില്ലയിലെ വരാപ്പുഴ ഹോളി ഇന്‍ഫന്റ് ബോയ്‌സ് എച്ച്എസില എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ജിനോ. ആദ്യമായി മീറ്റിനെത്തുന്ന ജിനോ കന്നി ചാമ്പ്യന്‍ഷിപ്പില്‍ തന്നെ സ്വര്‍ണം നേടി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രമാണ് ജിനോ പരിശീലനം ആരംഭിച്ചത്.മുന്‍ ഹൈജമ്പ് താരം ജോര്‍ജ് ഷിന്‍ഡോ-ദേശീയ വോളിബോള്‍ താരമായ സിനി ഷിന്‍ഡോ ദമ്പതികളുടെ മകനാണ് ജിനോ.




Sharing is Caring