ജി 20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലെത്തി


ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലെത്തി. കന്‍സായി രാജ്യാന്തരവിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം ഒസാക്കയിലെ ഹോട്ടലിലേയ്ക്ക് വിശ്രമത്തിനായി പോയി. ജപ്പാനിലെ ഇന്ത്യന്‍ സമൂഹം അദ്ദേഹത്തെ വരവേറ്റു. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള ലോകനേതാക്കളുമായി മോഡി കൂടിക്കാഴ്ച നടത്തും. ജി 20 ഉച്ചകോടി ഈ മാസം 29 വരെ ഒസാക്കയിലാണ് . 19 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. മനുഷ്യകേന്ദ്രീകൃതമായ ഭാവി സമൂഹം എന്നതാണ് ഉച്ചകോടിയുടെ വിഷയം. ഉച്ചകോടിയുടെ ഭാഗമായി ഫ്രാന്‍സ്, ജപ്പാന്‍, ഇന്തോനേഷ്യ, അമേരിക്ക, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി മോഡി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.ഊര്‍ജ സംരക്ഷണം, സാമ്ബത്തിക ഭദ്രത, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ജി20 ഉച്ചകോടിയില്‍ ഇന്ത്യ ഊന്നല്‍ നല്‍കുകയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 2022ല്‍ നടക്കാന്‍ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാവാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒസാക്ക ഉച്ചകോടി നിര്‍ണായകമാണ്.




Sharing is Caring