ജാര്‍ഖണ്ഡ് പിസിസി മുന്‍ അധ്യക്ഷന്‍ അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നു


ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് പിസിസി മുന്‍ അധ്യക്ഷന്‍ അജോയ് കുമാര്‍ കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അജോയ് കുമാറിന് പകരംമുന്‍ കേന്ദ്രമന്ത്രി രാമേശ്വര്‍ ഒറോണിനെ പിസിസി അധ്യക്ഷനായി നിയമിച്ചിരുന്നു.


1972 ബാച്ച്‌ ഐപിഎസ് ഓഫീസറായ അജോയ് കുമാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാജി സമര്‍പ്പിച്ച അജോയ് രാജിക്കത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.




Sharing is Caring