ജസ്‌റ്റിസ്‌ ടി.എസ്‌ താക്കൂര്‍ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസായി സ്‌ഥാനമേറ്റേക്കും


ന്യൂഡല്‍ഹി: ഡിസംബര്‍ രണ്ടിന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ എച്ച്‌.എല്‍. ദത്തു വിരമിക്കുന്നതോടെ ടി.എസ്‌ താക്കൂര്‍ സ്‌ഥാനമേറ്റേക്കുമെന്ന്‌ സൂചന. ദത്തു തന്നെയാണ്‌ പിന്‍ഗാമിയായി താക്കൂറിന്റെ പേര്‌ നിര്‍ദേശിച്ചത്‌. നിര്‍ദേശം അംഗീകരിച്ച കേന്ദ്രം രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്‌.
സ്‌ഥാനമേറ്റാലും അടുത്ത ഒരു വര്‍ഷമായിരിക്കും ചീഫ്‌ ജസ്‌റ്റിസായി ടിഎസ്‌ താക്കൂര്‍ തുടരുക. 2017 ജനുവരി 3 ഓടെ അദ്ദേഹം വിരമിക്കും.




Sharing is Caring