ജസ്റ്റിസ് കെജി ബാലകൃഷ്ണന് വരുമാന നികുതിവിഭാഗത്തിന്‍റെ ക്ലീൻ ചിട്ട്


ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് വരുമാന നികുതി വിഭാഗത്തിന്റെ ക്ലീന്‍ ചീറ്റ്. ഇന്‍കം ടാക്‌സ് വകുപ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനും ബന്ധുക്കളും ചേര്‍ന്ന് വരുമാനം മറച്ചുവെച്ചുവെന്ന കേസിലാണ് ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുന്നത്.


ബാലകൃഷ്ണന്റെയും മക്കളുടെയും മരുമക്കളുടെയും 20052006 മുതല്‍ 20122013 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ വരുമാനം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ വാദത്തെ അഡ്വ. പ്രശാന്ത് ഭൂഷണ്‍ എതിര്‍ത്തു. സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനോട് അദ്ദേഹം ആവശ്യപ്പെട്ടു.




Sharing is Caring